பாலூட்டும் தாய் (மலையாள மொழி பெயர்ப்

பாலூட்டும் தாய் நோன்பு வைக்க வேண்டுமா (மலையாள மொழி பெயர்ப்பு)

ചോദ്യം :

മുലകൊടുക്കുന്ന അമ്മമാര്‍ നോമ്പ് എടുക്കല്‍ നിര്‍ബന്ധമാണോ ...??

ഉത്തരം :

മുല കൊടുക്കുന്ന അമ്മമാര്‍ക് അവരുടെ ശരീരത്തിന് ആവശ്യത്തിനു ഭക്ഷണവും വെള്ളവും വേണ്ടതിനാല്‍ ഇസ്ലാം അവര്ക് നോമ്പ് അനുഷ്ടിക്കുന്നതില്‍ നിന്ന് ഇളവു ആനുവധിചിരിക്കുന്നു ...

2276 أَخْبَرَنَا عَمْرُو بْنُ مَنْصُورٍ قَالَ حَدَّثَنَا مُسْلِمُ بْنُ إِبْرَاهِيمَ عَنْ وُهَيْبِ بْنِ خَالِدٍ قَالَ حَدَّثَنَا عَبْدُ اللَّهِ بْنُ سَوَادَةَ الْقُشَيْرِيُّ عَنْ أَبِيهِ عَنْ أَنَسِ بْنِ مَالِكٍ رَجُلٌ مِنْهُمْ أَنَّهُ أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالْمَدِينَةِ وَهُوَ يَتَغَدَّى فَقَالَ لَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هَلُمَّ إِلَى الْغَدَاءِ فَقَالَ إِنِّي صَائِمٌ فَقَالَ لَهُ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ اللَّهَ عَزَّ وَجَلَّ وَضَعَ لِلْمُسَافِرِ الصَّوْمَ وَشَطْرَ الصَّلَاةِ وَعَنْ الْحُبْلَى وَالْمُرْضِعِ رواه النسائي

പ്രവാചകന്‍(സ അ)  ഒരിക്കല്‍ ഇപ്രകാരം പറയുകയുണ്ടായി :

ഗര്‍ഭിണിയായ സ്ത്രീക്കും മുല  കൊടുക്കുന്ന ഉമ്മമാര്കും പ്രവാചകന്‍ നോമ്പ് അനുഷ്ടിക്കുന്നതില്‍ നിന്ന് ഇളവു അനുവധിചിരിക്കുന്നു..(അനസുബ്നു മാലിക് :നസാഈ 2276)

 നോമ്പനുഷ്ടിച്ചാല്‍ മുല കൊടുക്കുന്ന അമ്മക്കും  കുട്ടിക്കും വേണ്ടത്ര ശാരിരിക ശക്തിയും മിനെരല്‍സും കിട്ടില്ല എന്ന പരിഗണന വെച്ചും അവരെ ഈ സമയത്ത് ഒരു രോഗിയായി മാത്രമേ ഇസ്ലാം കാണുന്നുള്ളു എന്നത് കൊണ്ടും ഇസ്ലാം അവര്ക് നോമ്പനുഷ്ടിക്കുന്നതില്‍ നിന്ന് ഇളവു അനുവദിച്ചത് ..

പക്ഷെ നിങ്ങളില്‍ നിന്നുള്ള യാത്രക്കാരനും രോഗിക്കും വേറൊരു ദിവസത്തേക് നോമ്പ് നീട്ടി വെക്കാം (ഖുര്‍ആന്‍ 2:184 )

 പക്ഷെ അതെ സമയം ആ വ്യക്തിരോഗത്തില്‍ നിന്ന് മുക്തനയാല്‍ വിട്ടു കളഞ്ഞ ദിവസത്തെ നോമ്പ് നോറ്റ് വീട്ടല്‍ നിര്‍ബന്ധമാണ്‌.അതിനാല്‍ മുല കൊടുക്കുന്ന സ്ത്രീകളും  ഇത് പോലെതന്നെ അവസരം കിട്ടിയാല്‍ നോമ്പ് നോറ്റ് വീട്ടല്‍ നിര്‍ബന്ധമാണ്‌.


Published on: November 5, 2012, 12:13 AM Views: 2154

www.onlinepj.com © 2013 Developed by Mwinsys

Scroll To Top